ഇന്ന് ജൂലൈ 17 ന് പുലർച്ചെ 2.47 ന് അബുദാബിയിലെ മുസ്സഫ R6 ഏരിയയിലെ ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. സ്ഥലത്ത് അബുദാബി പോലീസും സിവിൽ ഡിഫൻസും ചേർന്ന് ഇപ്പോൾ സൈറ്റ് കൂളിംഗ് ഓപ്പറേഷൻ നടത്തുന്നുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം ബന്ധപ്പെട്ട അധികൃതർ അന്വേഷിക്കുന്നുണ്ടെന്ന് അബുദാബി പോലീസ് ട്വീറ്റിൽ അറിയിച്ചു. പരിശോധിച്ചുറപ്പിച്ചതോ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നോ മാത്രം വിവരങ്ങൾ നേടണമെന്നും അധികാരികൾ അറിയിച്ചു.