Search
Close this search box.

ദുബായ് റാസൽഖോറിലെ ഗോഡൗണിൽ തീപിടിത്തം : ആളപായമില്ല

Fire at warehouse in Ras Al Khor, Dubai- No casualty

ദുബായിലെ റാസൽഖോർ 2 വിൽ മരം സൂക്ഷിക്കുന്ന ഗോഡൗണിൽ തീപിടിത്തം ഉണ്ടായതായി ദുബായ് സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.15ന് നടന്ന സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സാമഗ്രികളുടെ കത്തുന്ന സ്വഭാവം മൂലമാണ് പ്രദേശത്ത് നിന്ന് കട്ടിയുള്ള പുക ഉയരുന്നതെന്ന്
വിവരമറിഞ്ഞ് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടിത്തം വളരെ വലുതായതിനാൽ മൂന്ന് കേന്ദ്രങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.

വൈകിട്ട് 4.30ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൂടുതൽ അന്വേഷണങ്ങൾക്കായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts