Search
Close this search box.

നഞ്ചിയമ്മ ദുബായിലേക്ക് അതിഥിയായെത്തുന്നു

Nanjiamma comes to Dubai as a guest

അക്കാഫ് അസോസിയേഷൻ സെപ്റ്റംബർ 25 ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടിയിൽ അതിഥിയായി പങ്കെടുക്കാൻ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരം നേടിയ നഞ്ചിയമ്മ എത്തുകയാണെന്ന് അക്കാഫ് അസോസിയേഷൻ അറിയിച്ചു. ആദ്യമായാണ് ഒരു ഓണാഘോഷപരിപാടി ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്നത്. പതിനായിരത്തിലധികം പേർക്ക് ഇരിപ്പിടം ഒരുക്കിക്കൊണ്ടാണ് അക്കാഫ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. യു എ ഇ ഗവൺമെന്റിന്റെ കീഴിലുള്ള CDA എന്ന അതോറിറ്റിയുടെ അംഗീകാരം അക്കാഫിന് അടുത്തിടെ ലഭിച്ചിരുന്നു.

സെപ്റ്റംബർ 25 ന് രാവിലെ തന്നെ വിവിധ ഓണാഘോഷ പരിപാടികൾ ആരംഭിക്കുമെന്നും ഉച്ചക്ക് സദ്യ ഒരുക്കിയിട്ടുണ്ടെന്നും അക്കാഫിന് വേണ്ടി പോൾ ടി ജോസഫ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts