Search
Close this search box.

മുഹറം : അബുദാബിയിൽ സൗജന്യ പാർക്കിംഗ്, ടോൾ പ്രഖ്യാപിച്ചു.

Hijri New Year holiday: Free parking, no toll fees announced in Abu Dhabi

മുഹറം ഹിജ്‌റി ന്യൂ ഇയർ (1444H) പ്രമാണിച്ച് ജൂലൈ 30 ശനിയാഴ്ച അബുദാബിയിൽ പൊതു പാർക്കിംഗ് സ്ഥലങ്ങളും ടോൾ ചാർജുകളും ഈടാക്കില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ, അബുദാബി അറിയിച്ചു.

കസ്റ്റമർസ് ഹാപ്പിനസ് സെന്ററുകൾ ഈ ദിവസംഅടച്ചിടുകയും ഓഗസ്റ്റ് 1 ന് തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യും.

ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 രാവിലെ 7:59 വരെ അവധിക്കാലത്ത് ഉപരിതല പാർക്കിംഗ് സ്ഥലങ്ങൾ സൗജന്യമായിരിക്കും. കൂടാതെ, ഔദ്യോഗിക അവധിക്കാലത്ത് മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയ പാർക്കിംഗ് ലോട്ട് M18 സൗജന്യമായിരിക്കും.

നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐടിസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രാത്രി 9:00 മുതൽ രാവിലെ 8:00 വരെ റസിഡന്റ് പെർമിറ്റ് പാർക്കിംഗ് ബേകൾ സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഐടിസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts