യുഎഇയിലുടനീളം അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആറ് ഏഷ്യൻ പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി
റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളിലാണ് ഇവരെ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഈ എമിറേറ്റുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ വെള്ളം കയറുകയോ ചെയ്തവർക്ക് അഭയകേന്ദ്രങ്ങളൊരുക്കുകയും ചെയ്തിട്ടുണ്ട്.