ഫുജൈറ എമിറേറ്റിലെ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഫുജൈറ-ഖിദ്ഫ റിങ് റോഡ് ഞായറാഴ്ച വീണ്ടും തുറക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖോർഫക്കാനിൽ നിന്ന് ഫുജൈറയിലേക്കുള്ള റോഡ് അടച്ചിരുന്നു.
അൽ ഖുറൈയ്യ മേഖലയിലേക്കുള്ള പ്രധാന റോഡ്, ഇരുവശത്തേക്കും അടച്ചിട്ടിരിക്കുകയാണ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. റെക്കോഡ് ഭേദിച്ച മഴയടക്കം രണ്ട് ദിവസത്തെ പ്രതികൂല കാലാവസ്ഥയ്ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ, ഇടതടവില്ലാതെ പെയ്യുന്ന മഴ അടിസ്ഥാന സൗകര്യങ്ങളിൽ നാശം വിതച്ചിരുന്നു.