ഓൺലൈൻ നിയമം ലംഘിച്ച് ശബ്ദ സന്ദേശത്തിലൂടെ സഹപ്രവർത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി, പരാതിക്കാരന് നഷ്ടപരിഹാര തുക നൽകാൻ അറബ് യുവാവിനോട് ഉത്തരവിട്ടു.
തനിക്ക് വാട്‌സ്ആപ്പ് വഴി അയച്ച വോയ്‌സ് മെസേജുകളിലൂടെ അപമാനിച്ചതിനും അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ധാർമ്മികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക് 50,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് 20 വയസുള്ള അറബ് യുവാവ് ജോലിസ്ഥലത്തെ തന്റെ സഹപ്രവർത്തകനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
ആക്ഷേപകരമായ സന്ദേശങ്ങൾ തന്നെ ഇകഴ്ത്തുകയും മാനസികമായി തന്നെ ബാധിക്കുകയും ചെയ്തുവെന്ന് സഹപ്രവർത്തകൻ പറഞ്ഞു. കുറ്റകരമായ ശബ്ദ സന്ദേശത്തിന്റെ തെളിവുകളും ഇയാൾ കോടതിയിൽ ഹാജരാക്കി. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, ധാർമ്മികവും മാനസികവുമായ നാശനഷ്ടങ്ങൾക്ക് വാദിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ജഡ്ജി തീരുമാനിച്ചു. പരാതിക്കാരന്റെ നിയമപരമായ ചിലവുകൾ നൽകാനും പ്രതിയോട് പറഞ്ഞു.