Search
Close this search box.

അജ്‌മാനിൽ പള്ളിയിലേക്ക്​ പോകവേ പാലക്കാട് ചാലിശേരി സ്വദേശി വാഹനാപകടത്തിൽ മരിച്ചു.

A native of Palakkad died in a car accident while going to church in Ajman.

അജ്‌മാനിൽ പള്ളിയിലേക്ക്​ പോകവേ പാലക്കാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതിൽ മൂസക്കുട്ടിയുടെ മകൻ ഷാജിയെന്ന ഹംസ (39) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച പള്ളിയിലേക്ക്​ പോകവേ അജ്‌മാൻ ഖബർസ്ഥാന് സമീപമാണ് അപകടമുണ്ടായത്. ​

ഗുതുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കയെ ആണ് മരണത്തിന് കീഴടങ്ങിയത്. അജ്മാനിലെ ഒരു റോസ്റ്ററിയുടെ ദുബൈ ശാഖയിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മാതാവ്: ആമിനക്കുട്ടി. ഭാര്യ: ഹസീന. മക്കൾ: നാജിയ, സഫ് വാൻ, യാസീന്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts