കളഞ്ഞ് കിട്ടിയ 45000 ദിർഹം പോലീസിലേൽപ്പിച്ചതിന് പ്രവാസി യുവാവിനെ ആദരിച്ച് ദുബായ് പോലീസ്

അൽ ഖുസൈസിൽ നിന്ന് കളഞ്ഞു കിട്ടിയ 45,000 ദിർഹം പണം പോലീസിന് കൈമാറിയതിന് ദുബായ് പോലീസ് ഒരു പ്രവാസിയെ ആദരിച്ചു.

പണം കണ്ടെത്തിയ ഉടൻ തന്നെ മുഹമ്മദ് ആസാദ് മുഹമ്മദ് റസാഖ് എന്ന പ്രവാസി യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

റസാഖിന്റെ സത്യസന്ധതയെ പോലീസ് പുകഴ്ത്തുകയും ബർ ദുബായ് പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ കേണൽ സയീദ് സലേം അൽ മദനി അദ്ദേഹത്തിന് പ്രശംസാപത്രം നൽകുകയും ചെയ്തു.

നഷ്ടപ്പെട്ട പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ഏല്പിക്കുന്ന സത്യസന്ധരായ താമസക്കാരെ അധികാരികൾ പതിവായി ബഹുമാനിക്കാറുണ്ട്. ഈ വർഷം ഇങ്ങനെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!