Search
Close this search box.

ദുബായിൽ നിന്നും അബുദാബി വിമാനത്താവളത്തിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുള്ള പുതിയ എക്സ്പ്രസ് ബസ് റൂട്ടുമായി RTA

Dubai's RTA announces new agreement to transport passengers to Abu Dhabi airport

ദുബായ്ക്കും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ യാത്രക്കാരെ എത്തിക്കുന്നതിനുള്ള പുതിയ കരാർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. എയർപോർട്ടിനെ ദുബായിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനുമായി ഒരു ‘എക്സ്പ്രസ് ബസ് റൂട്ടിൽ’ ബന്ധിപ്പിക്കുന്നതാണ് ഈ സർവീസ്.

റാപ്പിഡ് ഇന്റർസിറ്റിക്കായി ക്യാപിറ്റൽ എക്സ്പ്രസുമായാണ് ആർടിഎ കരാർ ഒപ്പിട്ടിട്ടുള്ളത്. നിലവിൽ, വിസ് എയർ വിമാനത്തിലുള്ള യാത്രക്കാർക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ബസ് ചാർജ് ടിക്കറ്റിൽ ഉൾപ്പെടുത്തും, ഈ റൂട്ടിലെ കോച്ച് ബസുകളിൽ യാത്രക്കാരുടെ ലഗേജ് സൗകര്യം ഉണ്ടായിരിക്കും.

ദുബായിൽ സേവനം സുഗമമാക്കുന്നതിന് ആവശ്യമായ പാർക്കിംഗ് സ്ഥലങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആർടിഎ ഒരുക്കും. സ്‌റ്റേഷനിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇബ്‌ൻ ബത്തൂത്ത ബസ് സ്റ്റേഷനിലെ വർക്ക്ഫ്ലോ ആർടിഎ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. റാപ്പിഡ് ഇന്റർസിറ്റിക്കുള്ള ക്യാപിറ്റൽ എക്സ്പ്രസ് അവരുടെ ബസുകളിൽ കൊണ്ടുപോകുന്ന യാത്രക്കാരുടെ സുരക്ഷ കൈകാര്യം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!