കാനഡ സസ്കാച്വാൻ പ്രവിശ്യയിൽ 2 പേർ ചേർന്ന് നടത്തിയ ആക്രമണത്തിൽ കുത്തേറ്റ് 10 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കനേഡിയൻ പോലീസ് ഇന്നലെ ഞായറാഴ്ച അറിയിച്ചു.
സസ്കാച്വാനിലെ “ജെയിംസ് സ്മിത്ത് ക്രീ നേഷൻ, വെൽഡൺ കമ്മ്യൂണിറ്റിയിലെ 13 സ്ഥലങ്ങളിലായി മരിച്ച 10 വ്യക്തികളെ ഞങ്ങൾ കണ്ടെത്തി,” റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ റോണ്ട ബ്ലാക്ക്‌മോർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്
“നിരവധി പേർക്ക് പരിക്കേറ്റു, അതിൽ 15 പേരെ ഈ സമയത്ത് വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്,” അവർ കൂട്ടിച്ചേർത്തു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.