പറവൂരില്‍നിന്നു രോഗിയുമായി എറണാകുളം ലിസി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് കലൂര്‍ ജങ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പറവൂര്‍ കരിങ്ങാന്തുരുത്ത് മുണ്ടോടി പള്ളത്ത് വിനീത (65) ആണ് മരിച്ചത്.
അപകടത്തില്‍ ആംബുലന്‍സിന്റെ പ്ലാറ്റ് ഫോമിലേക്ക് വീണാണ് മരണം. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് എം.ആര്. നാരായണന് കാലിന് പരിക്കേറ്റു.