ഗുജറാത്തില്‍ നദിയ്ക്കു കുറുകേയുള്ള തൂക്കുപാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 32 പേര് മരിച്ചതായി റിപ്പോർട്ട്. നൂറിലേറെ പേര് പുഴയില്‍ വീണു. അഞ്ചുദിവസം മുന്‍പ് പുനര്‍നിര്‍മ്മാണം നടത്തിയ പാലമാണ് തകര്‍ന്നത്. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. 26 ന് ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നുകൊടുത്തത്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.