Search
Close this search box.

സലാം പാപ്പിനിശ്ശേരിയുടെ ”കാലം പറഞ്ഞ വില്ലൻ” ഇന്ന് പ്രകാശനം

Salam Papinissery's "Kalam Panna Villan" released today

കോവിഡ് മഹാമാരി ലോകത്താകമാനം താണ്ഡവമാടിയ സമയത്ത് യുഎഇ യിൽ അതിജീവനത്തിന്റെയും ചേർത്തുപിടിക്കലിന്റെയും മുന്നണി പോരാളിയായി നിന്ന് ജീവകാരുണ്യ പ്രവർത്തന രംഗത്ത് തൻ്റെ ജീവനക്കാരോടൊപ്പം കോവിഡിനെ വകവെക്കാതെ മുന്നിട്ടിറങ്ങി പ്രവർത്തിച്ച അനുഭവ കുറിപ്പുകൾ കോർത്തിണക്കി സലാംപാപ്പിനിശ്ശേരി രചിച്ച “കാലം പറഞ്ഞ വില്ലൻ ” എന്ന പുസ്തകം ഇന്ന് ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തക നഗരിയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്യുന്നു.

കോവിഡ് കാലത്തു വിമാന സർവീസുകൾ നിലച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ പ്രയാസപ്പെട്ട നിരവധിയാളുകൾക്ക് നാടണയുന്നതിന് വേണ്ട സഹായങ്ങൾ ഒരുക്കിയതിന്റെയും അഗ്നിപരീക്ഷണമായ നീറ്റ്, ജെഇഇ എക്‌സാം സെന്ററുകൾ യുഎഇയിൽ നടപ്പിലാക്കുന്നതിന് സുപ്രീം കോടതിയിൽ കേസ് നടത്തിയതിന്റെയും നേർക്കാഴ്ചകൾ പുസ്തകത്തിൽ വിശദമാക്കുന്നു. കൊറോണ നൽകിയ വത്യസ്തമായ അനുഭവങ്ങളുടെ സമാഹാരമാണ് കാലം പറഞ്ഞ വില്ലൻ എന്ന പുസ്തകം. പ്രമുഖ പബ്ലിഷറായ വചനം ബുക്ക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

ഷാർജ രാജകുടുംബാoഗം ഹിസ് ഹൈനസ് ശൈഖ് അബ്ദുൾ അസീസ് ഹുമൈദ് സഖർ അൽ ഖാസിമി, സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ, ഷാർജ ബുക്ക്ഫെയർ എക്‌സ്റ്റെർണൽ അഫെയ്‌സ്‌ എക്‌സിക്യൂട്ടീവ് മോഹൻ കുമാർ, സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസൺ, പ്രശസ്ത സാഹിത്യകാരൻ ബഷീർ തിക്കോടി, അവതാരകൻ ഷനിൽ പള്ളിയിൽ, സാമൂഹ്യ പ്രവർത്തകൻ മുന്ദിർ കൽപകഞ്ചേരി, ദുബായ് കെ.എം.സി.സി മുൻ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ചിരന്തന സാംസ്കാരിക വേദിയുടെ പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, എസ്എൻഡിപി യോഗം സേവനം യുഎഇ സെൻട്രൽ കമ്മിറ്റിയുടെ വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, ഡെസ്റ്റിനേഷൻ ട്രാവൽസിന്റെ സിഇഒ ഫൈസൽ മാങ്ങാട്, മാസ് ഷാർജയുടെ പ്രസിഡന്റ് താലിബ് കുഞ്ഞുമോൻ, അങ്കമാലി എൻആർഐ അസോസിയേഷന്റെ പ്രസിഡന്റ് ശ്രീജിത്ത് ദാമോദരൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!