ട്വന്റി20 ലോക കപ്പ് ഫൈനൽ ഇന്ന് മെല്‍ബണിൽ. പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം.
യു എ ഇ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മത്സരം. 2009ലാണ് പാകിസ്ഥാൻ ട്വന്റി20 ലോക കിരീടത്തിൽ ആദ്യം മുത്തമിടുന്നത്. ഇംഗ്ലണ്ട് 2010ലും. രണ്ടാം വട്ടം കിരീടം ആരുടെ കൈകളിലേക്ക് എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
1992ലെ ലോകകപ്പിൽ കിരീടം ചൂടിയതിന് സമാനമായ വഴികളിലൂടെയാണ് പോക്ക് എന്നതാണ് പാകിസ്ഥാൻ ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നത്. ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനമാണ് പാകിസ്ഥാൻ 1992ലും 2022ലും സെമി ഉറപ്പിച്ചത്. സെമിയിൽ രണ്ട് വട്ടവും നേരിട്ടത് ന്യൂസിലൻഡിന്. അന്ന് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം. ഇന്ന് ഫൈനലിൽ പാകിസ്ഥാന് മുൻപിൽ ഇംഗ്ലണ്ട് തന്നെ വന്ന് നിൽക്കുന്നു.