ശൈഖ് സായിദ് സ്മാരക സ്റ്റാമ്പ് പുറത്തിറങ്ങി. ഇയർ ഓഫ് സായിദ് സമാധാനത്തിന്റെ ഭാഗമായാണ് യു എ ഇ രാഷ്ട്ര പിതാവിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് ശേഖരം പുറത്തിറക്കിയിരിക്കുന്നത്. ദുബായിയിൽ നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്റ്റാമ്പ് ശേഖരവും സുവനീറും പോസ്റ്റൽ വകുപ്പ് സി ഇ ഒ അബ്ദുല്ല മുഹമ്മദ് അൽ അഷ്‌റാമിൽ നിന്ന് ഏറ്റുവാങ്ങി.
ശൈഖ് സായിദ് ഉയർത്തിപ്പിടിച്ച മൂല്യങ്ങളും മനുഷ്യ സ്നേഹവും ഇനിയും വരാനിരിക്കുന്ന ഒരുപാട് തലമുറകൾക്ക് പ്രചോദനമാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു.
ഒരു ലക്ഷം സ്റ്റാമ്പുകളും പതിനായിരം കാർഡുകളുമാണ് ശൈഖ് സായിദിന്റെ സ്മരണയ്ക്കായി എമിറേറ്റ്സ് പോസ്റ്റൽ ഗ്രൂപ്പ് ഇറക്കിയിരിക്കുന്നത്. ഇവ എല്ലാ മെയിൻ/സെൻട്രൽ പോസ്റ്റ് ഓഫീസുകളിലും ലഭ്യമായിരിക്കും.