യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ തിരക്കുള്ള ഒരു ദിനം ; തളരാതെ പുഞ്ചിരിയോടെ മുന്നോട്ട്

അബുദാബി- യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കഴിഞ്ഞ 24 മണിക്കൂര്‍ തിരക്കുള്ളതായിരുന്നു. അദ്ദേഹം കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥനെ സ്വീകരികുകയും, ഖത്തറിലേക്ക് പോയി, തിരികെ വരുകയും, ഒരു പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും, ഒരു രാജാവിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാത്രി വൈകും വരെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക ജോലിയില്‍ തിരക്കിലായിരുന്നു. എന്നിട്ടും ജനങ്ങളുടെ പ്രസിഡന്റ് ക്ഷീണത്തിന്റെ ലവലേശമില്ലാതെ എല്ലായിടത്തും പുഞ്ചിരിച്ചുകൊണ്ട് കടന്നു ചെന്നു.

തന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കുന്ന ജനനേതാവായാണ് ശൈഖ് മുഹമ്മദ് അറിയപ്പെടുന്നത്. അദ്ദേഹം ഒരു ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുന്നു, വാര്‍ഷിക അവധികള്‍ ഒരാഴ്ചയില്‍ കവിയുന്നുമില്ല എന്നത് ശ്രദ്ധേയമാണ്.

ഞായറാഴ്ച വൈകുന്നേരം അബുദാബിയിലെ കാസര്‍ അല്‍ ഷാതി പാലസില്‍ അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം രാവിലെ 11 മണിയോടെ അദ്ദേഹം ഖത്തറിലേക്ക് പുറപ്പെട്ടു. അവിടെ അദ്ദേഹം രാജ്യത്തിന്റെ അമീര്‍, ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി.

തുടർന്ന് ഉച്ചകഴിഞ്ഞ് 3.18 ന് അദ്ദേഹം ദോഹയില്‍നിന്ന് തലസ്ഥാനത്തേക്ക് തിരിച്ചു. അബുദാബി ബഹിരാകാശ സംവാദത്തിനായി എമിറേറ്റ്‌സില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ സ്വാഗതം ചെയ്തു.

ശേഷം, തിങ്കളാഴ്ച വൈകുന്നേരത്തോടെ, മലേഷ്യയിലെ രാജാവ് അല്‍സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷാക്കൊപ്പം അദ്ദേഹം ചർച്ച നടത്തി. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്‌നോക്) പെട്രോനാസും തമ്മിലുള്ള ചരിത്രപരമായ കരാറില്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!