ഇന്ത്യൻ ഇക്വിറ്റി വിപണിയിലെ നേട്ടം കാരണം വ്യാഴാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ യുഎസ് ഡോളറിനും യുഎഇ ദിർഹത്തിനും എതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മേൽകൈ നേടി.
ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് മാർക്കറ്റിൽ, രൂപയുടെ മൂല്യം ഒരു ഡോളറിന് 82.78 എന്ന നിലയിലാണ് ( ദിർഹത്തിനെതിരെ 22.55) 82.84 ആണ് നേരെത്തേയുള്ള ഉയർന്ന മൂല്യം.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.45 ശതമാനം ഉയർന്ന് ബാരലിന് 82.57 ഡോളറിലെത്തി.
ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 397.14 പോയിന്റ് ഉയർന്ന് 61,464.38ലും എൻഎസ്ഇ നിഫ്റ്റി 119.65 പോയിന്റ് ഉയർന്ന് 18,318.75ലുമെത്തി.