Search
Close this search box.

വനിതാ പ്രവർത്തകർക്ക് ആർത്തവാവധി ഏർപ്പെടുത്തുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ സ്ഥാപനമായി യു എ ഇ ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഏരീസ് ഗ്രൂപ്പ്

The Iris Group, based in the UE, has become the first organization in the Middle East to introduce menstrual periods for women activists

സ്ഥാപനത്തിലെ വനിതാ പ്രവർത്തകർക്ക് ആർത്തവാവധി ഏർപ്പെടുത്തുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ സ്ഥാപനമായി യു എ ഇ ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ബഹുരാഷ്ട്ര സ്ഥാപനം.

ശാക്തീകരണത്തിനായി നിരവധി നവീന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി പുതിയ ഒരു തൊഴിൽ സംസ്കാരത്തിനു തുടക്കം കുറിച്ച ഏരീസ് ഗ്രൂപ്പ് തങ്കളുടെ 25-ാം വാർഷികം പ്രമാണിച്ച് സ്ഥാപനത്തിലെ വനിതാ പ്രവർത്തകർക്ക് എല്ലാ മാസവും രണ്ടുദിവസം ആർത്തവാവധി പ്രഖ്യാപിച്ചു. ഒരു ദിവസം കാഷ്വൽ ലീവും ഒരു ദിവസം വർക്ക് ഫ്രം ഹോമും ആയിട്ടാണ് തീരുമാനം നടപ്പാക്കുക. ശാരീരിക മാനസിക സമർദ്ദങ്ങളോടെ യാത്ര ചെയ്ത് ഓഫീസിലെത്തി തൊഴിലെടുക്കേണ്ടി വരുന്ന സ്ത്രീകൾക്ക് അതൊഴിവാക്കാനുള്ള ഈ ഒരു തീരുമാനം വിപ്ലവകരമായ ഒരു മാറ്റത്തിനായിരിക്കും തൊലിൽ മേഖലയിൽ തുടക്കം കുറിയ്ക്കുക.
തൊഴിലാളി ചൂഷണങ്ങള്‍ പതിവാകുകയും സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ലോകത്ത് തങ്ങളുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ സംരംഭകരാക്കി മാറ്റാനുള്ള പദ്ധതിയും ഏരീസ് ഗ്രൂപ്പ് വിജയകരമായി നടപ്പിലാക്കുകയുണ്ടായി. . സ്ത്രീധന നിരോധന നിയമം, ജീവനക്കാരുടെ തൊഴില്‍രഹിതരായ ഭാര്യമാര്‍ക്ക് വേതനം വനിതകള്‍ക്കായി പ്രത്യേക ഓഫീസ്, വര്‍ക്ക് ഫ്രം ഹോം , ലിംഗവിവേചനത്തിനെതിരായ നയം, സ്ത്രീകളുടെ ക്ഷേമത്തിനായുള്ള മറ്റ് വിവിധ പദ്ധതികള്‍ തുടങ്ങിയവയാണ് ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയ മറ്റു സ്ത്രീ ശാക്തീകരണ തീരുമാനങ്ങൾ.

ലോകത്തിലെ ഏറ്റവും വലിയ ഷിപ് ഡിസൈൻ ആന്റ് ഇൻസ്പെക്ഷൻ സ്ഥാപനമായ ഏരീസ് ഗ്രൂപ്പിൽ രണ്ടായിരത്തിലധികം പേരാണ് പത്തൊൻപതു രാജ്യങ്ങളിലായി പ്രവർത്തിക്കുന്നത്. കേവലം രണ്ടു ശതമാനത്തിൽ താഴെ മാത്രം സ്ത്രീകൾ പ്രവർത്തിയ്ക്കുന്ന മാരിടൈം മേഖലയിൽ വനിതകൾക്കു മാത്രമായി ഒരു ഓഫീസ് സജ്ജമാക്കുകയും തുല്യ വേതനത്തിൽ പത്തു ശതമാനത്തിലേറെ തൊഴിലവസരങ്ങൾ സ്ത്രീകൾക്കുമാത്രമായി മാറ്റിവയ്ക്കുകയും ചെയ്യുക വഴി സ്ത്രീ ശാക്തീകരണത്തിൽ മാരിടൈം തൊഴിൽ മേഖലയ്ക്കു തന്നെ ഒരു മാതൃകയാവുകയാണ് ഇരുപത്തഞ്ചാം വയസ്സിലേക്കു കടക്കുന്ന ഏരീസ് ഗ്രൂപ്പ്. അൻപതു ശതമാനം ലാഭവിഹിതം, പെൻഷനോടു കൂടിയ റിട്ടയർമെന്റ്, മാതാപിതാക്കൾക്ക്ക്കൾക്ക്‌ പെൻഷൻ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വളരെ മുൻപു തന്നെ ഗ്രൂപ്പിലെ ജീവനക്കാർക്കായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. താൻ പഠിച്ച കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ചതാണ് ഈ തീരുമാനത്തിന് പ്രചോദനമായതെന്ന് ഏരീസ് ഗ്രൂപ്പ് ചെയർമാനും സി ഇ ഒ യും കൂടിയായ സർ സോഹൻ റോയ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts