ഖോർഫക്കാനിലെ മലകയറുന്നതിനിടെ തളർച്ച : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 62 കാരനായ സ്വദേശി മരിച്ചു.

Collapsed while climbing the mountain in Khorfakan- A 62-year-old native died on the way to the hospital.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഖോർഫക്കാനിലെ മലകയറുന്നതിനിടെ 62 കാരനായ എമിറാത്തി പൗരൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു.

ജബൽ അൽ റാബി പാതയിൽ കയറുകയായിരുന്ന ഒരാൾ തളർച്ചയിൽ വീണതായി കിഴക്കൻ മേഖലാ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതായി ഖോർഫക്കാൻ കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷൻ മേധാവി ലെഫ്റ്റനന്റ് കേണൽ സയീദ് റാഷിദ് അൽ ഹയായെ പറഞ്ഞു. അസുഖം മൂർച്ഛിച്ചതിനാൽ നടക്കാൻ കഴിഞ്ഞിരുന്നില്ല.

ഖോർഫക്കാനിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റും ദേശീയ ആംബുലൻസും പർവത ട്രാക്കിലുള്ള ആളുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തകരെ ഉടൻ അയച്ചിരുന്നു. ചികിത്സയ്ക്കായി ദേശീയ ആംബുലൻസിൽ ഖോർഫക്കൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു.

പർവതപാതകളിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആരോഗ്യമുള്ളവരാണെന്ന് ഉറപ്പുവരുത്തണമെന്നും, അപകടകരമായേക്കാവുന്ന വിട്ടുമാറാത്ത രോഗങ്ങളുണ്ടെങ്കിൽ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും കിഴക്കൻ മേഖലാ പോലീസ് വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

മലകയറ്റക്കാർ ജാഗ്രത പാലിക്കാനും പർവതപ്രദേശങ്ങളിൽ സുരക്ഷിതമായ റോഡുകളും ട്രാക്കുകളും ഉപയോഗിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്. പരിക്കോ ക്ഷീണമോ ഉണ്ടായാൽ, 09-2057555 അല്ലെങ്കിൽ 999 എന്ന നമ്പറിൽ പോലീസിനെ വിളിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!