ഫുജൈറയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് 20 കാരനായ സ്വദേശി മരിച്ചു.

A 20-year-old native died after his car hit an electric post in Fujairah.
ഫുജൈറയിലെ ധഡ്‌ന (Dhadna)യിൽ ഒരു കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വാഹനം രണ്ടായി പിളർന്ന് 20 കാരനായ എമിറാത്തി മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് അപകടവിവരം അറിയിച്ച് പോലീസിന് ഓപ്പറേഷൻസ് റൂമിലേക്ക് ഒരു കോൾ ലഭിച്ചത്.
ട്രാഫിക്കിൽ നിന്നും പോലീസ് പട്രോളിംഗിൽ നിന്നുമുള്ള ഒരു സംഘം ആംബുലൻസുമായി ഉടൻ പുറപ്പെട്ടിരുന്നു. എന്നാൽ അവിടെ 20 കാരനായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ഫുജൈറ പോലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു.
കാർ പലതവണ മറിഞ്ഞ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോലീസ് വാഹനം സംഭവസ്ഥലത്ത് നിന്ന് മാറ്റി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരിച്ചയാളുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകും
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!