വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിലായി. തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് അറസ്റ്റിലായത്.
ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിലാണ് സംഭവം നടന്നത്.
വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാർ വിവരമറിയുന്നത്. തുടർന്ന്, വിമാനം കൊച്ചിയിലിറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു.