Search
Close this search box.

2023-2024 കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.

The Union Budget 2023-2024 presentation has started.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ 2023-2024 കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.

സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് മന്ത്രി. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിൻറാണിത്. സർവതലസ്പർശിയായ ബജറ്റാണ്. ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ആഗോളതലത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. കഴിഞ്ഞ ബജറ്റിൻ്റെ അടിത്തറയിൽ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. G20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമാണെന്നും മാന്ദ്യത്തിനിടയിലും ഇന്ത്യ മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങളാണുള്ളത്. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നത്.

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികൾക്ക് തന്നെ എന്നും മുൻഗണന നൽകി. ലോകത്ത് ഏഴ് ശതമാനം സാമ്പത്തിക വളർച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകും. വലിയ അവസരങ്ങളാണ് യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷൻ, 11.7 കോടി ശൗചാലയങ്ങൾ ഇതെല്ലാം യാഥാർത്യമാക്കി.

പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ആളോഹരി വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.97 ലക്ഷം രൂപയായി. ഈ 9 വർഷത്തിനുള്ളിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വലിയ 10-ൽ നിന്ന് 5-ആം സ്ഥാനത്തേക്ക് വളർന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts