Search
Close this search box.

പ്രമുഖ അഭിനേത്രി നിത്യാമേനോന് ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ വിസ

Leading actress Nithya Menon gets Golden Visa from Dubai Government

പ്രമുഖ അഭിനേത്രി നിത്യാമേനോന് ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ വിസ.

ദുബായിലെ എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സെറ്റപ്പ് സർവീസ് ആണ് നിത്യാമേനോന് ഗോൾഡൻ വിസ കിട്ടുന്നതിന് വേണ്ടിയുള്ള ഡോക്യുമെന്റുകളൊക്ക തയ്യാറാക്കി സമർപ്പിച്ചത്. ഫസ്റ്റ് ബിസിനസ് സെറ്റപ്പ് സർവീസിന്റെ CEO ജമാദ് ഉസ്മാനിൽ നിന്നാണ് നിത്യാമേനോൻ വിസ സ്വീകരിച്ചത്.

1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്ന നിത്യാ മേനോൻ കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു. കൂടാതെ തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ട ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചു. ഇപ്പോൾ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും നിത്യാമേനോൻ സജീവമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts