യാത്രക്കാരന് മെഡിക്കൽ എമർജൻസി ഉണ്ടായതിനെത്തുടർന്ന് ദുബായിൽ നിന്നും ബ്രസൽസിലേക്ക് പറന്ന എമിറേറ്റ്‌സ് വിമാനം ഇറാഖിലെ എർബിലിലേക്ക് വഴി തിരിച്ചുവിട്ടു.
ഇന്നലെ “ഫെബ്രുവരി 7 ന് ദുബായിൽ നിന്ന് ബ്രസൽസിലേക്കുള്ള എമിറേറ്റ്സ് EK181 വിമാനമാണ് യാത്രക്കാരന് മെഡിക്കൽ എമർജൻസി കാരണം എർബിലിലേക്ക് വഴി തിരിച്ചുവിട്ടത്. എർബിലിലെത്തിയപ്പോൾ മെഡിക്കൽ സ്റ്റാഫ് യാത്രക്കാരനെ പരിശോധിച്ചു.
എർബിലിലിൽ നിന്നും വിമാനത്തിൽ ഇന്ധനം നിറച്ച ശേഷം വീണ്ടും ബ്രസൽസിലേക്കുള്ള യാത്ര തുടർന്നെന്ന് എയർലൈൻ അറിയിച്ചു.ഫ്ലൈറ്റ് റഡാർ 24 അനുസരിച്ച്, ഫ്ലൈറ്റ് ഇകെ 181 എർബിലിൽ നിന്ന് രണ്ട് മണിക്കൂറിൽ താഴെ സമയത്തിന് ശേഷമാണ് പിന്നീട് പറന്നത്. എമിറേറ്റ്‌സ് ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഉണ്ടായ അസൗകര്യത്തിന് ക്ഷമാപണം നടത്തി.
കോവിഡ് -19 ന് ശേഷം 2021 ൽ വ്യോമയാന മേഖല ശക്തമായി കുതിച്ചുയരുകയും യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർദ്ധിക്കുകയും ചെയ്തതോടെ, ബ്രസൽസ് ഉൾപ്പെടെ 10 യൂറോപ്യൻ നഗരങ്ങളിലേക്ക് അധിക വിമാനങ്ങളും ശേഷിയും അവതരിപ്പിക്കാനുള്ള പദ്ധതികളും എയർലൈൻ മുന്നോട്ട് കൊണ്ടുവന്നിരുന്നു.