ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി 9 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX 544 വിമാനം ഇതുവരെ പുറപ്പെട്ടില്ല. ഇന്നലെ രാത്രി മുഴുവൻ യാത്രക്കാർ വിമാനത്താവളത്തിലിരുന്നത്.സ്ത്രീകളും കുട്ടികളും അടക്കം നൂറ്റിയമ്പതോളം യാത്രക്കാരാണ് വിമാനം വൈകുന്നത് കാരണം ദുരിതത്തിലായത്.
സാങ്കേതിക തകരാറുകാരണമാണ് വിമാനം വൈകുന്നത് എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. തകരാർ പരിഹരിച്ച ശേഷം ഉച്ചയ്ക്ക് 1 മണിക്ക് വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.