യു എ എയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. പകൽ മുഴുവൻ താപനില വർദ്ധിക്കുമെന്നും, തെക്ക്-കിഴക്ക് മുതൽ വടക്ക്-കിഴക്ക് വരെ കാറ്റ് വീശാനുള്ള സാധ്യതയുള്ളതായും NCM വ്യക്തമാക്കി.
അബുദാബിയിലും ദുബായിലും 33 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 15 ഡിഗ്രി സെൽഷ്യസും 17 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും NCM പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു