Search
Close this search box.

ബഹിരാകാശത്ത് നിന്നുള്ള ആദ്യ സെൽഫി പോസ്റ്റ് ചെയ്ത് സുൽത്താൻ അൽ നെയാദി

എമിറാത്തി ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദി കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തി ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, ബുധനാഴ്ചയാണ് അദ്ദേഹം തന്റെ ആദ്യ സെൽഫി പങ്ക് വെച്ചത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ലോഗോയുള്ള നീല ടീ ഷർട്ട് ധരിച്ച അൽ നെയാദിയുടെ പുറകിൽ ഭൂമി നീലയും വെളുപ്പും നിറത്തിൽ തിളങ്ങുന്നത് കാണാം.

ഞാൻ നമ്മുടെ മാതൃരാജ്യത്തെയും നമ്മുടെ നേതാക്കളെയും അഭിവാദ്യം ചെയ്യുന്നതായും ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് സല്യൂട്ട് ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായുള്ള ആദ്യ ഔദ്യോഗിക സംഭാഷണത്തിന് തൊട്ടുപിന്നാലെയാണ് സെൽഫികൾ പോസ്റ്റ് ചെയ്തത്.

ഐഎസ്എസ് ചുമതലകളിൽ നിന്ന് ഇടവേളയെടുത്തതിനാൽ ദുബായിലെ യുവ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts