അന്താരാഷ്ട്ര വനിതാ ദിനത്തിൽ, ഇത്തിഹാദ് റെയിൽ ആദ്യ വനിതാ എമിറാത്തി ട്രെയിൻ ക്യാപ്റ്റൻ ഉൾപ്പെടെ അഭിമാനകരമായ പദ്ധതിയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളെ അവതരിപ്പിക്കുന്ന ഒരു വീഡിയോ പുറത്തിറക്കി.
“#InternationalWomensDay യിൽ, റെയിൽവേ മേഖലയിലെ വനിതാ സഹപ്രവർത്തകരുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ ഇത്തിഹാദ് റെയിൽ അഭിമാനിക്കുന്നതായും ഈ വർഷത്തെ തീം – ‘Embracing Equity’എന്നും കമ്പനി എന്ന നിലയിൽ ഇത്തിഹാദ് റെയിലിന്റെ ദൗത്യത്തിന്റെ പ്രധാന ഭാഗമാണ് സ്ത്രീകളെന്നും കമ്പനി ട്വീറ്റിൽ കുറിച്ചു.
റെയിൽ പദ്ധതി തന്റെ കുടുംബത്തിന്റെ ഭാഗമായി മാറിയതാണ് ജോലിയുടെ ഏറ്റവും നല്ല ഭാഗമെന്ന് വനിതാ ജീവനക്കാരിലൊരാൾ വീഡിയോയിൽ പറയുന്നു. “എത്തിഹാദ് റെയിലിലെ എന്റെ ജോലിയെക്കുറിച്ച് എന്റെ കുട്ടികൾ എപ്പോഴും എന്നോട് ചോദിക്കും,” അവർ വീഡിയോയിൽ പറഞ്ഞു.
പദ്ധതിയുടെ അടിസ്ഥാന പ്രവർത്തനങ്ങളിൽ താൻ പങ്കാളിയാണെന്ന് മറ്റൊരു അംഗം പറഞ്ഞു. “ടീമിനുള്ളിൽ, ഞങ്ങൾ എല്ലാ ഇൻഫ്രാസ്ട്രക്ചർ മെയിന്റനൻസ് ആസൂത്രണവും ഫ്ലീറ്റ് മെയിന്റനൻസ് ആസൂത്രണവും നോക്കുന്നതായും” അവർ പറഞ്ഞു.
“ഇന്ന്, ആദ്യത്തെ വനിതാ എമിറാത്തി ട്രെയിൻ ക്യാപ്റ്റൻ ഞാനാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നതായി ട്രെയിൻ ക്യാപ്റ്റൻ പറഞ്ഞു,
കഴിഞ്ഞ മാസമാണ് യുഎഇ ദേശീയ റെയിൽവേ ശൃംഖല ഉദ്ഘാടനം ചെയ്തത്. ഏകദേശം 38 ലോക്കോമോട്ടീവുകളും 1,000-ലധികം വാഗണുകളും 60 ദശലക്ഷം ടൺ ചരക്കുകളുടെ വാർഷിക ശേഷിയുള്ള നാല് തുറമുഖങ്ങൾക്കിടയിലുള്ള ചരക്ക് പ്രവർത്തനങ്ങളുടെ ഭാഗമാണ്.