ഇറാനും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്ന കരാറിനെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷ് അറിയിച്ചു.
നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനുള്ള സൗദി അറേബ്യയും ഇറാനും തമ്മിലുള്ള കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ഇക്കാര്യത്തിൽ ചൈനയുടെ പങ്കിനെ ഞങ്ങൾ അഭിനന്ദിക്കുന്നതായും ഡോ ഗർഗാഷ് ട്വീറ്ററിലൂടെ വ്യക്തമാക്കി.
 
								 
								 
															 
															





