കാണാതായ കോഴിക്കോട് സ്വദേശി യുവാവിനെ ദുബായിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി.
കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലിൽ അബ്ദുൽ സലീമിന്റെയും സുഹറയുടെയും മകൻ ഫവാസിനെ (23) യാണ് ദുബായ് ഇൻവസ്റ്റ്മെന്റ് പാർക്കിന് സമീപത്തെ റോഡരികിൽ വാഹനത്തിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. മൃതദേഹം ദുബായ് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.