ഐ എസ് എസിൽ നിന്നുള്ള താമസക്കാരുമായി സംവദിക്കാൻ സുൽത്താൻ അൽനെയാദി
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) ‘എ കോൾ വിത്ത് സ്പേസ്’ എന്ന എക്സ്ക്ലൂസീവ് ഇവന്റ് എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയുടെ നേതൃത്വത്തിൽ യുഎഇയിലുടനീളം നടക്കും.
റോഡ്ഷോയുടെ ഭാഗമായി, ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം ഏറ്റെടുത്ത് നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഉള്ള സുൽത്താനുമായി തത്സമയം സംവദിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും.
“എ കോൾ വിത്ത് സ്പേസ്” യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും വിവിധ വേദികളിൽ നടക്കും. മാർച്ച് 21 ന് ഉച്ചകഴിഞ്ഞ് 2:30 ന് പ്രശസ്തമായ ദുബായ് ഓപ്പറയിലാണ് ആദ്യ പരിപാടി നടക്കുന്നത്, ഉച്ചയ്ക്ക് 2 മണി മുതൽ പ്രേവേശനം അനുവദിക്കുന്നതാണ്. ഇരിപ്പിടങ്ങൾ പരിമിതമായതിനാൽ താൽപ്പര്യമുള്ള വ്യക്തികൾ https://www.dubaiopera.com/events/a-call-with-space എന്ന ലിങ്ക് സന്ദർശിച്ച് ഇന്ന് തന്നെ അവരുടെ ഇരിപ്പിടം ബുക്ക് ചെയ്യേണ്ടതാണ്.
ബഹിരാകാശ യാത്രികർക്കും ബഹിരാകാശ പ്രേമികൾക്കും ISS നെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും കൂടുതലറിയാൻ താൽപ്പര്യമുള്ള ഏതൊരാൾക്കും അവിസ്മരണീയമായ അനുഭവമായിരിക്കും ഇവന്റ് സമ്മാനിക്കുന്നത്.