റമദാൻ 2023: ദുബായിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനം

വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ അനുമതിയായി.

70 ശതമാനം ഫെഡറൽ ജീവനക്കാർക്കും റമദാനിൽ വെള്ളിയാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആഴ്ച ആദ്യം യുഎഇ, ദുബായ് സർക്കാരുകളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (കെഎച്ച്ഡിഎ) പ്രഖ്യാപനം നടത്തിയത്.

വെള്ളിയാഴ്ചകളിലെ വിദൂര പഠനം അവർക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ സ്കൂളുകളും സർവ്വകലാശാലകളും അവരുടെ കമ്മ്യൂണിറ്റികളുമായി കൂടിയാലോചിക്കണമെന്ന് കെഎച്ച്ഡിഎ അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!