Search
Close this search box.

ഞായറാഴ്ച യുഎഇയിൽ താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും: ദേശീയ കാലാവസ്ഥാ കേന്ദ്രം

ഞായറാഴ്ച യുഎഇയിൽ താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ വരും ആഴ്ചയിൽ മഴയ്ക്ക് സാധ്യതയും അറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം തിങ്കളാഴ്ച ദുബായിൽ താപനില 32 ഡിഗ്രി സെൽഷ്യസിലെത്തുമെന്നും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസാകുമെന്നും അതോടൊപ്പം ആകാശം മേഘാവൃതമാകാൻ സാധ്യതയുള്ളതാണ് അറിയിപ്പിൽ പറയുന്നു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളതായി പറയുന്നത്. അന്തരീക്ഷം പൊടി നിറഞ്ഞതായും ഭാഗികമായോ ചിലപ്പോൾ പൂർണമായോ മേഘാവൃതവുമായും കാണുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത കൂടുതലാണ്. താപനിലയിലെ വ്യതിയാനം, മേഘാവൃതമായ അന്തരീക്ഷം, മൂടൽമഞ്ഞ് തുടങ്ങിയവ കാറ്റിൽ സമ്മർദ്ദമേൽപ്പിക്കും. അതുകൊണ്ടുതന്നെ അറേബ്യൻ ഗൾഫും ഒമാൻ ഉൾക്കടലും പ്രക്ഷുബ്ധമായിരിക്കാനാണ് സാധ്യത.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts