നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്നലെ രാവിലെ കൊച്ചിയിലും ഉച്ചയ്ക്ക് ശേഷം ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രിയനടൻ ഒരു നോക്കുകാണാൻ എത്തിയത്. അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ വി പി എസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇന്നസെന്‍റ് ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അന്തരിച്ചത്.
