യുഎയിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത: എൻ സി എം

യുഎയിൽ ഇന്നത്തെ കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ പകൽ സമയത്ത് മഴയ്ക്ക് സാധ്യതയുള്ളതായും NCM വ്യക്തമാക്കി.

അതേസമയം ഇന്ന് രാവിലെ 6.10 ന് ദുബായിലെ ഹത്ത, അജ്മാനിലെ മസ്ഫുത് മേഖലകളിൽ സാമാന്യം ശക്തമായ മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. റാസൽഖൈമയിലെ അൽ മുനിയൽ ഏരിയയിൽ രാവിലെ 6 മണിക്കും അൽ ഐനിലെ അൽ അറാദ് ഏരിയയിൽ പുലർച്ചെ 5.55 നും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.

നിലവിലെ സഹചര്യത്തിൽ കടൽ പ്രക്ഷുബ്ധമായതിനാൽ യെല്ലോ അലർട്ടും NCM പുറപ്പെടുവിച്ചിട്ടുണ്ട്. അതോടൊപ്പം ഇന്ന് ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറേബ്യൻ ഉൾക്കടലും ഒമാൻ കടലും സാമാന്യം പ്രക്ഷുബ്ധമായിരിക്കും.

കൂടാതെ ഇന്ന് സംവഹന മേഘങ്ങളുടേയും പുതിയ കാറ്റിന്റേയും പശ്ചാത്തലത്തിൽ രാവിലെ 10 മണി വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രവചിക്കപ്പെടുന്നതിനാൽ താമസക്കാർ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!