Search
Close this search box.

ദുബായ് ടാക്‌സിയിൽ ഡ്രൈവർ, മോട്ടോർ ബൈക്ക് റൈഡർമാരുടെ ഒഴിവുകൾ : വാക്ക് ഇൻ ഇന്റർവ്യു വെള്ളിയാഴ്ച്ച

ദുബായിൽ ടാക്സി ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ദുബായ് ടാക്സി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും, ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനും വാഗ്ദാനം ചെയ്യുന്നുണ്ട് .

23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും ഈ ജോലികൾ ലഭ്യമാണ്, ഉദ്യോഗാർത്ഥികൾ യുഎഇ, ജിസിസി ലൈസൻസുകൾ കൈവശമുള്ളവരായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കും ടാക്സി ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാം.

2,000-2,5000 ദിർഹം പ്രതിമാസ ശമ്പളത്തിന് പുറമേ, ഡ്രൈവർമാർക്ക് അവരുടെ തൊഴിൽ കാലയളവിൽ ആരോഗ്യ ഇൻഷുറൻസും താമസ സൗകര്യവും ലഭിക്കും.
മാർച്ച് 31-ന് വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ ദുബായിലെ അബു ഹെയിൽ സെന്ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് എം-11-ൽ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ താമസ വിസ, യുഎഇ ദേശീയ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, സിവി എന്നിവയുടെ പകർപ്പുകളും വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകളും കൊണ്ടുവരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts