ദുബായിൽ ടാക്സി ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ദുബായ് ടാക്സി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും, ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനും വാഗ്ദാനം ചെയ്യുന്നുണ്ട് .
23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും ഈ ജോലികൾ ലഭ്യമാണ്, ഉദ്യോഗാർത്ഥികൾ യുഎഇ, ജിസിസി ലൈസൻസുകൾ കൈവശമുള്ളവരായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കും ടാക്സി ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാം.
2,000-2,5000 ദിർഹം പ്രതിമാസ ശമ്പളത്തിന് പുറമേ, ഡ്രൈവർമാർക്ക് അവരുടെ തൊഴിൽ കാലയളവിൽ ആരോഗ്യ ഇൻഷുറൻസും താമസ സൗകര്യവും ലഭിക്കും.
മാർച്ച് 31-ന് വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ ദുബായിലെ അബു ഹെയിൽ സെന്ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്റ് ഓഫീസ് എം-11-ൽ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ താമസ വിസ, യുഎഇ ദേശീയ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, സിവി എന്നിവയുടെ പകർപ്പുകളും വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകളും കൊണ്ടുവരണം.