Search
Close this search box.

ഇഫ്താർ പാക്കിനൊപ്പം ട്രാഫിക് സുരക്ഷാ സന്ദേശങ്ങളും : റമദാനിലും ട്രാഫിക് ബോധവത്കരണകാമ്പയിനുമായി ദുബായ് RTA

Iftar meal accompanied by traffic safety messages- Dubai RTA with traffic awareness campaign during Ramadan

ഈ റമദാനിൽ സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ താമസക്കാരെ ബോധവത്കരിക്കുന്നതിനുമായി ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും വിതരണം ചെയ്യുന്ന ഇഫ്താർ ഭക്ഷണത്തിൽ സുരക്ഷാ സന്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്രാഫിക് സുരക്ഷാ സന്ദേശങ്ങൾ എല്ലായ്‌പ്പോഴും താമസക്കാരിലേക്ക് എത്തിക്കുന്നതിന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA ) പല മാർഗ്ഗങ്ങളും തേടാറുണ്ട്. അത്തരത്തിലുള്ള ഒരു മാർഗ്ഗമാണ് ഇഫ്താർ ഭക്ഷണത്തോടൊപ്പമുള്ള ഈ ട്രാഫിക് സുരക്ഷാ സന്ദേശങ്ങൾ.

നിയുക്ത സ്ഥലങ്ങളിളല്ലാതെ റോഡ് മുറിച്ചു കടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുന്നതും, ക്ഷീണവും മയക്കവും അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും, ഭക്ഷണ, ഉറക്ക ശീലങ്ങളിലെ മാറ്റങ്ങൾ കാരണം ചില ഡ്രൈവർമാർക്ക് ഏകാഗ്രത കുറയുന്നതും എല്ലാം ഇഫ്താർ ഭക്ഷണ പെട്ടികൾക്കൊപ്പമുള്ള ട്രാഫിക് സുരക്ഷാ സന്ദേശങ്ങളിൽപ്പെടുന്നു.

ദുബായിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസുമായി ചേർന്ന് ആർടിഎ ഏറ്റെടുത്ത റമദാൻ സംരംഭത്തിന്റെ ഭാഗമായാണ് ഈ കാമ്പയിൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts