Search
Close this search box.

യുഎഇയുടെ 1 ബില്യൺ മീൽസ് പദ്ധതിയിലേക്ക് 10 മില്യൺ ദിർഹം സംഭാവനയുമായി ഡോ. ഷംസീർ വയലിൽ

Dr. Donated 10 million dirhams to UAE's 1 billion meals project. In Shamseer field

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ അന്നമെത്തിക്കുന്നതിന്​ യുഎഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ് അൽ മക്​തൂം പ്രഖ്യാപിച്ച 1 ബില്യൺ മീൽസ് പദ്ധതിയിലേക്ക് യുഎഇ ആസ്ഥാനമായുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 10 മില്യൺ ദിർഹം സംഭാവന പ്രഖ്യാപിച്ചു

പട്ടിണിക്കെതിരെ പോരാടാനും ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസുരക്ഷ നൽകാനുമുള്ള കാമ്പെയ്‌നിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി അഞ്ച് വർഷത്തേക്ക് ഈ തുക സംഭാവന ചെയ്യുമെന്ന് ഡോ. വയലിൽ അറിയിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സംഘടിപ്പിക്കുന്ന ഈ കാമ്പയിൻ, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബിസിനസുകളുടെയും സംഭാവനകളെ സ്വാഗതം ചെയ്യുന്നു.

റമദാൻ ഒന്നുമുതൽ യുഎഇയിൽ ആരംഭിച്ച പദ്ധതി നൂറു കോടി പേർക്ക്​ ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത്​ വരെ തുടരും. റമദാന്‍റെ ആദ്യ ആഴ്ച പിന്നിടും മുൻപേ 25 കോടി ദിർഹമാണ്​ സംഭാവനയായി ലഭിച്ചത്​. കഴിഞ്ഞ വർഷം 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ അർഹരിലേക്ക്​​ എത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts