തറാവീഹ് സമയത്തോ മറ്റ് നമസ്കാരസമയങ്ങളിലോ പള്ളികൾക്ക് സമീപം ക്രമരഹിതമായി പാർക്കിംഗ് ഒഴിവാക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. വിശുദ്ധ റമദാൻ മാസത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും പാർക്കിംഗ് നിയമം പാലിക്കണമെന്നും അതോറിറ്റി ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ”ഈ ട്രാഫിക് നിയമം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 500 ദിർഹം പിഴ ഈടാക്കും” അബുദാബി പോലീസ് പറഞ്ഞു.