ശ്വാസകോശത്തിൽ അണുബാധ : ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Lung infection- Pope Francis hospitalized

ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏതാനും ദിവസം റോമിലെ ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും വത്തിക്കാൻ അറിയിച്ചു. 86-കാരനായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസതടസ്സം ഉണ്ടായിരുന്നു. അദ്ദേഹത്തിന് കോവിഡ് ഇല്ലെന്നും മാർപ്പാപ്പയുടെ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് മാര്‍പ്പാപ്പയെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെക്യൂരിറ്റി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥർ രാത്രി ജെമെല്ലി ആശുപത്രിയിൽ തങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!