Search
Close this search box.

കാണാതായ ചെറുപ്പക്കാരനെ കണ്ടെത്താൻ സഹായം തേടി ഷാർജ പോലീസ്

Sharjah Police seeks help in finding a missing person

കാണാതായ ചെറുപ്പക്കാരനെ കണ്ടെത്താൻ ഷാർജ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു.
മാർച്ച് 26 മുതൽ ഷാർജയിലെ അൽ മജാസ് 3 ഏരിയയിലെ ഒരു വീട്ടിൽ നിന്ന് യാസാൻ മുഹമ്മദ് എന്ന 17 വയസ്സുകാരനായ സിറിയൻ പൗരനെ കാണാതായതിനെത്തുടർന്ന് കുടംബം ഷാർജ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഉച്ചയ്ക്ക് 12.20ന് വീട്ടിൽ നിന്ന് ഇറങ്ങിയ മകൻ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് കാണാതായ യാസാൻ മുഹമ്മദിന്റെ അമ്മ പറഞ്ഞു. കെട്ടിടത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്ന് 12.20 ന് മകൻ കെട്ടിടത്തിൽ നിന്ന് ഇറങ്ങുന്നതും കാണുന്നുണ്ട്. കണ്ണടയും നമ്പറുള്ള വെള്ള ഷർട്ടും നീല പാന്റും ചെരിപ്പുമാണ് ധരിച്ചിരിക്കുന്നത്.

യാസാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബുഹൈറ പോലീസ് സ്റ്റേഷനിൽ 06-5111300 എന്ന നമ്പറിൽ ബന്ധപ്പെടാനോ കാണാതായ ആളുടെ കുടുംബത്തെ +971-506993103 എന്ന നമ്പറിൽ ബന്ധപ്പെടാനോ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts