ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക് അന്നമെത്തിക്കുന്നതിന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് യൂണിയൻ കോഓപ്പറേറ്റീവ് സൊസൈറ്റി 10 മില്യൺ ദിർഹത്തിന്റെ സംഭാവന പ്രഖ്യാപിച്ചു.
1 ബില്യൺ മീൽസ് കാമ്പെയ്നിനെ പിന്തുണയ്ക്കുന്നതിനായി യൂണിയൻ കോപ്പ് 5 വർഷത്തേക്ക് 10 മില്യൺ ദിർഹം സംഭാവന നൽകും. വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസ്സുകൾ എന്നിവയിൽ നിന്നുള്ള വിപുലമായ പ്രതികരണത്തിന്റെ ഭാഗമാണ് യൂണിയൻ കോപ്പിന്റെ ഈ സംഭാവന.