ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് ഈദ് അൽ ഫിത്തർ അവധിക്ക് യുഎഇയിൽ നിന്ന് ഇസ്താംബുൾ, ക്രാബി, മിലാൻ-ബെർഗാമോ, പട്ടായ, പിസ, സലാല, സാൽസ്ബർഗ്, ടിബിലിസി എന്നീ ജനപ്രിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു.
ഏപ്രിൽ 15 നും ഏപ്രിൽ 23 നും ഇടയിലുള്ള യാത്രകൾക്കായി 20 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രമോ നിരക്കുകൾ പുറത്തിറക്കിയിട്ടുണ്ട് 1,135 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക റിട്ടേൺ അടക്കമുള്ള ഈദ് നിരക്കുകൾ ലഭിക്കണമെങ്കിൽ ഏപ്രിൽ 20നുള്ളിൽ ബുക്കിംഗ് ചെയ്യണം.
ഫ്ലൈ ദുബായ് നെറ്റ്വർക്കിൽ 110-ലധികം ലക്ഷ്യസ്ഥാനങ്ങൾ ഉള്ളതിനാൽ, യാത്രക്കാർക്ക് ബിസിനസ് അല്ലെങ്കിൽ ഇക്കണോമി ക്ലാസിൽ യാത്ര ചെയ്താലും ഇപ്പോൾ മെച്ചപ്പെട്ട യാത്രാനുഭവം ആസ്വദിക്കാനാകും.