യുഎഇയിൽ ഓൺലൈൻ ഭിക്ഷാടന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
“യുദ്ധത്തിൽ എന്റെ ഭർത്താവിനെ നഷ്ടപ്പെട്ട ഒരു വിധവയാണ് ഞാൻ, അഞ്ച് കുട്ടികളുണ്ട്, ദയവായി എന്നെ സഹായിക്കൂ…” “യുദ്ധത്തിൽ മകനെയും ഭാര്യയെയും തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം നഷ്ടപ്പെട്ടു…” എന്നിങ്ങനെയുള്ള ഇ മെയിൽ സന്ദേശങ്ങൾ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലോ ടെക്സ്റ്റ് മെസ്സേജോ ആയി അയച്ചാണ് പലരും ഓൺലൈൻ ഭിക്ഷാടന തട്ടിപ്പുകൾ നടത്തുന്നത്.
സഹതാപം ഉളവാക്കാൻ ഇത്തരക്കാർ പല മാർഗ്ഗങ്ങളും ഉപയോഗിക്കുമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ഭിക്ഷാടനം തടയാൻ പൊതുജനങ്ങൾ ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യവും അബുദാബി പോലീസ് ഊന്നിപ്പറഞ്ഞു. അജ്ഞാതരായ വ്യക്തികൾക്ക് പണം അയയ്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്നും പോലീസ് ഓർമ്മപ്പെടുത്തി.