Search
Close this search box.

ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചു : 5 ആഴ്ചത്തേക്ക് അറ്റകുറ്റപ്പണികൾക്കായാണ് അടച്ചിടുന്നത്

Dubai's Floating Bridge Closed - It will be closed for 5 weeks for maintenance

അറ്റകുറ്റപ്പണികൾക്ക് വേണ്ടി ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചു. ഇന്ന് 2023 ഏപ്രിൽ 17 തിങ്കളാഴ്ച മുതൽ 5 ആഴ്ചത്തേക്കാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുക.

അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, അൽ ഗർഹൂദ് പാലം എന്നിവ വഴിയാണ് ആർടിഎ ബദൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന റോഡുകൾക്ക് പുറമെ അൽ ഇത്തിഹാദ് സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനമോടിക്കുന്നവർക്കായി അൽ മംസാർ സ്ട്രീറ്റിന്റെ എക്സിറ്റും ആർടിഎ തുറക്കും.

ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടയ്ക്കുന്ന സമയത്ത് ഗതാഗതം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി. വേഗപരിധി പാലിക്കണമെന്നും ഇതര റോഡുകളും പൊതുഗതാഗത മാർഗങ്ങളും ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!