ആവശ്യമായ അനുമതികളില്ലാതെ പടക്കം പൊട്ടിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും കുറഞ്ഞത് 50,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.കുറ്റവാളികൾക്ക് ജയിൽ ശിക്ഷയും ലഭിച്ചേക്കുമെന്ന് വരാനിരിക്കുന്ന ഈദ് അൽ ഫിത്തർ ആഘോഷങ്ങൾക്ക് മുന്നോടിയായി അതോറിറ്റി അറിയിച്ചു.
“ആയുധങ്ങൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ, സൈനിക ഹാർഡ്‌വെയർ, അപകടകരമായ വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട 2019-ലെ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 39, 59 എന്നിവ പ്രകാരം ലൈസൻസിംഗ് അതോറിറ്റിയുടെ അനുമതിയില്ലാതെ പടക്കങ്ങൾ പൊട്ടിക്കുന്നവർക്ക് ശിക്ഷയും തടവും ലഭിക്കും. /അല്ലെങ്കിൽ 50,000 ദിർഹത്തിൽ കുറയാത്ത തുക പിഴയായി ഈടാക്കും,” പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.