ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ദുബായിലെ സബീൽ ഗ്രാൻഡ് മോസ്‌കിൽ ഈദ് അൽ ഫിത്തർ പ്രാർത്ഥന നടത്തി. ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പ്രാർത്ഥനയിൽ പങ്കെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ നൂറുകണക്കിന് മുസ്‌ലിംങ്ങളാണ് പ്രാർഥനയ്‌ക്കായി ഒത്തുകൂടിയത്. പ്രാർത്ഥനകൾ നിർവഹിച്ച ശേഷം അവർ പരസ്പരം ആശംസകൾ കൈമാറുകയും ചെയ്തു. ഈ വർഷം ഈദ് വെള്ളിയാഴ്ചയായതിനാൽ, പള്ളികളിൽ പെരുന്നാളിന്റെയും ജുമുഅ നമസ്കാരത്തിന്റെയും രണ്ട് പ്രഭാഷണങ്ങളാണ് നടക്കുന്നത്.
ഇസ്ലാമിക ഉത്സവം ആഘോഷിക്കാൻ താമസക്കാർക്ക് 4 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. വർഷത്തിലെ ആദ്യത്തെ നീണ്ട വാരാന്ത്യം വ്യാഴാഴ്ച ആരംഭിച്ചു, ഓഫീസുകളും സ്കൂളുകളും ഏപ്രിൽ 24 തിങ്കളാഴ്ചയാണ് പുനരാരംഭിക്കുന്നത്.