Search
Close this search box.

റാസൽഖൈമയിലെ വാണിജ്യ സമുച്ചയത്തിൽ തീപിടിത്തം : ആളപായമില്ല

Fire breaks out at commercial complex in Ras al-Khaimah-No casualties

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന റാസൽഖൈമയിലെ പ്രധാന വാണിജ്യ സമുച്ചയത്തിലൊന്നിൽ ഇന്നലെ തിങ്കളാഴ്ച രാത്രി തീപിടിത്തമുണ്ടായതായി എമിറേറ്റ് സിവിൽ ഡിഫൻസ് അറിയിച്ചു.

സംഭവം റിപ്പോർട്ട് ചെയ്തയുടൻ റാസൽഖൈമ സിവിൽ ഡിഫൻസിലെ നാല് അഗ്നിശമന സേനാ സംഘങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. വാണിജ്യ സമുച്ചയത്തിലെ സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടിത്തത്തിന്റെ തീവ്രതമൂലം സ്ഥലത്തിന് സമീപമുള്ള മുഹമ്മദ് ബിൻ സേലം റോഡിലെ ഗതാഗതം തടസ്സപ്പെട്ടതിനാൽ നിരവധി ബദൽ റൂട്ടുകളിലേക്ക് പോലീസ് വഴി തിരിച്ചുവിട്ടിരുന്നു. തീപിടിത്തത്തിന്റെ കാരണങ്ങൾ ഇതുവരെ അറിവായിട്ടില്ലെന്നും സ്ഥലം പരിശോധനയ്ക്കായി കൈമാറിയതായും പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts